പാകിസ്ഥാനു വേണ്ടി ചാരപ്രവൃത്തി; രാജസ്ഥാൻ സ്വദേശി പിടിയിൽ

ജയ്പൂർ: പാകിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ജയ്സൽമേർ സ്വദേശി പത്താൻ ഖാനാണു ഇന്റലിജൻസിന്റെ പിടിയിലായത്. 2013 മുതൽ ഇയാൾ അതിർത്തിയിലെ വിവരങ്ങൾ ഐഎസ്ഐയ്ക്ക് (പാക്കിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസ്) കൈമാറി വരികയായിരുന്നു.

പത്താൻ ഖാൻ 2013 ൽ പാക്കിസ്ഥാൻ സന്ദർശിച്ച് ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുശേഷവും പലതവണ പാക്കിസ്ഥാനിലേക്ക് പോയി. വലിയതോതിൽ പണം വാങ്ങിയാണു ചാരപ്രവൃത്തി നടത്തിയിരുന്നതെന്നും കണ്ടെത്തി. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം പത്താൻ ഖാനെതിരെ കേസ് റജിസ്റ്റർ ചെയ്തു.

അതേസമയം, പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഘർഷമുണ്ടായാൽ സാധാരണക്കാർക്കും സുരക്ഷാ സേനയ്ക്കും അഭയം നൽകുന്നതിനായി ബങ്കറുകൾ ഇതിനകം തന്നെ നിർമിച്ചിട്ടുണ്ട്. അതിർത്തിയിൽ പാക്കിസ്ഥാനും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *