ഇന്ത്യ-പാക് സംഘർഷം; സൈബർ ആക്രമണത്തിന് സാധ്യത, ജാ​ഗ്രതാ നിർദേശം

മുംബൈ: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈബർ ആക്രമണത്തിന് സാധ്യതയുള്ളതായി സെന്റർ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി). രാജ്യത്തെ എല്ലാ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഓഫീസുകൾക്കും ജാഗ്രതാ നിർദേശം നൽകി. സൈബർ സുരക്ഷ വർധിപ്പിക്കണമെന്ന് സിബിഐസി സിസ്റ്റംസ് ആൻഡ് ഡേറ്റാ മാനേജ്‌മെന്റ് ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു.

സിബിഐസിക്കുകീഴിലുള്ള ഓഫീസുകളിലെ ഐടി ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷൻസ്, വെബ്‌സൈറ്റുകൾ എന്നിവയുടെ സുരക്ഷ വർധിപ്പിക്കാനാണ് നിർദേശം. ഡേറ്റാ സുരക്ഷിതമാക്കാൻ 14 ഇന മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. ഓഫീസ് കംപ്യൂട്ടറുകളിലും ആപ്ലിക്കേഷനുകളിലും 24 മണിക്കൂറും നിരീക്ഷണം വേണം. നിർണായകമായ ഡേറ്റകൾക്ക് ഓഫ്‌ലൈൻ ബാക്ക് അപ്പ് ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇന്റർനെറ്റ് ശൃംഖലയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന പാകിസ്താൻ ആസ്ഥാനമായ സൈബർ ആക്രമണ സംഘം അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ത്രെട്ടിനെക്കുറിച്ചും (എപിടി) ജാഗ്രതാ നിർദേശമുണ്ട്. ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റ് സേവനങ്ങൾ ലഭിക്കാതിരിക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനെയൽ ഓഫ് സർവീസ് (ഡിഡിഒഎസ്), വെബ്‌സൈറ്റ് വികൃതമാക്കൽ, നെറ്റ്‌വർക്കിലേക്ക് നുഴഞ്ഞുകയറിയുള്ള സൈബർ ആക്രമണം എന്നിവ സംഭവിക്കാനിടയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

Related Posts

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

  • india
  • September 4, 2025
ജാർഖണ്ഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന്‌ ഏറ്റുമുട്ടലുണ്ടായത്. സമിതി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജുവും സംഘവും…

Leave a Reply

Your email address will not be published. Required fields are marked *