മലപ്പുറത്ത് ദേശീയപാതയിൽ വീണ്ടും വിള്ളൽ

തിരൂരങ്ങാടി: ദേശീയപാതയിൽ തലപ്പാറ ഭാഗത്ത് റോഡിൽ വിള്ളൽ. നിർമാണം പൂർത്തിയായ പുതിയ ആറുവരി പാതയിലാണ് ചൊവ്വാഴ്ച രാവിലെ മീറ്ററുകളോളം നീളത്തിൽ വിള്ളൽകണ്ടത്. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. സർവീസ് റോഡ് വഴിയാണ് നിലവിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്.

കഴിഞ്ഞദിവസം ദേശീയപാതയുടെ ഒരുഭാഗം തകർന്നുവീണ കൂരിയാടിന് നാലുകിലോമീറ്ററോളം അകലെയാണ് വിള്ളൽ കണ്ടെത്തിയ തലപ്പാറ പ്രദേശം. വിവരമറിഞ്ഞ് തിരൂരങ്ങാടി പോലീസും സ്ഥലത്തെത്തി. ദേശീയപാത അധികൃതരും വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. തിരൂരങ്ങാടി ഇൻസ്‌പെക്ടർ ബി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

അതേസമയം, വയലിന് സമീപം ഉയർത്തി നിർമിച്ച റോഡിന്റെ അടിഭാഗത്തെ മണ്ണുനീങ്ങുന്നതാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തിങ്കളാഴ്ച അപകടമുണ്ടായ കൂരിയാട്ടും സമാന അവസ്ഥയാണുണ്ടായതെന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം മലപ്പുറത്തിന് പിന്നാലെ കാസർകോടും റോഡിൽ വിള്ളലും മണ്ണിടിച്ചിലുമുണ്ടായി. കാഞ്ഞങ്ങാട് മാവുങ്കാലിനു സമീപം കല്യാൺ റോഡ് ഭാഗത്തെ നിർമാണം പൂർത്തിയായ സർവീസ് റോഡാണ് ഇടിഞ്ഞത്. മീറ്ററുകളോളം ആഴത്തിൽ വലിയ കുഴി രൂപപ്പെട്ടു. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് കനത്ത മഴയാണ്. ഇതിനു പിന്നാലെ ഇന്നു രാവിലെയാണ് റോഡ് ഇടിഞ്ഞതെന്ന് പ്രദേശവാസികൾ പറയുന്നു. സർവീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *