‌വെടിനിർത്തൽ; റഷ്യയും യുക്രെയ്‌നും തമ്മിൽ ഉടൻ ചർച്ച ആരംഭിക്കുമെന്ന് ട്രംപ്

വാഷിങ്ടൻ: വെടിനിർത്തൽ സംബന്ധിച്ച് റഷ്യയും യുക്രെയ്‌നും തമ്മിൽ ഉടൻ ചർച്ച ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുന്നതിനുള്ള സുപ്രധാന പടിയാണ് ചർച്ചയെന്നും ചർച്ചയുടെ വ്യവസ്ഥകൾ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു. വിഷയത്തിൽ പുട്ടിനുമായി ഈ വർഷം മൂന്നാമത്തെ ഫോൺചർച്ചയാണിത്. യുദ്ധമവസാനിപ്പിക്കാനുള്ള ചർച്ചകൾ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രെയ്നുമായി ചേർന്നു കരടുരേഖയുണ്ടാക്കാൻ തയാറാണെന്നും പുട്ടിൻ വ്യക്തമാക്കി. ചർച്ചയ്ക്കു മുൻകയ്യെടുത്തതിനു ട്രംപിനു പുട്ടിൻ നന്ദി പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി‌, യൂറോപ്യൻ കമ്മീഷൻ പ്രസിഡ‌ന്റ് ഉർസുല വോൺ ഡെർ ലെയൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സ്, ഫിൻലണ്ട് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ് എന്നിവരുമായി ട്രംപ് നടത്തിയ ചർച്ചയിലാണ് റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ഉടൻ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

ചർച്ചകൾക്ക് തുടക്കം കുറിക്കാൻ പുടിൻ തയ്യാറാണെന്ന് ട്രംപ് വിശദമാക്കിയിട്ടുണ്ട്. ഫോൺ വിളിയേക്കുറിച്ച് അനുകൂല നിലപാടാണ് റഷ്യക്കുള്ളതെന്ന് വ്യക്തമാക്കിയെങ്കിലും എന്നാൽ എന്നാവും ഇതെന്നതിനേക്കുറിച്ച് ട്രംപ് വിശദമാക്കിയിട്ടില്ല.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *