പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി; ആദ്യസംഘം ഇന്ന് തിരിച്ചെത്തും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. കൂടിക്കാഴ്ചയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ജൂൺ 9 അല്ലെങ്കിൽ 10ന് കൂടിക്കാഴ്ച നടന്നേക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി പ്രതിനിധിസംഘങ്ങളെ കാണുന്നതിനു മുൻപ്, ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്ന് ചർച്ച നടത്തും. 24ന് ഡൽഹിയിൽനിന്നു പുറപ്പെട്ട പാണ്ഡയുടെ പ്രതിനിധി സംഘം സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, അൾജീരിയ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നിഷികാന്ത് ദുബെ, ഫാങ്‌നോൺ കൊന്യാക്, രേഖ ശർമ, അസദുദ്ദീൻ ഉവൈസി, സത്‌നം സിങ് സന്ധു, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ ഹർഷ് വർധൻ ശ്രിംഗ്‌ല എന്നിവർ ഈ പ്രതിനിധി സംഘത്തിലെ അംഗങ്ങളാണ്.

ഓപ്പറേഷൻ സിന്ദൂറിനുശേഷം ലോകമെമ്പാടും ഇന്ത്യയുടെ പ്രതിനിധികളെ അയയ്ക്കാനുള്ള പ്രധാന ആശയം പ്രധാനമന്ത്രിയിൽ നിന്നാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എല്ലാ പ്രതിനിധികളെയും കാണാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നാണ് വിലയിരുത്തൽ. പ്രതിനിധി സംഘങ്ങളും പ്രധാനമന്ത്രിയും തമ്മിലുള്ള ആദ്യ ആശയവിനിമയമാണിത്.

മുൻ നയതന്ത്രജ്ഞർക്ക് പുറമേ 59 ജനപ്രതിനിധികൾ ഉൾപ്പെടുന്ന ബഹുകക്ഷി പ്രതിനിധി സംഘങ്ങൾ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 33 രാജ്യങ്ങളിലെ അവരുടെ യാത്രാ പരിപാടിയുടെ ഭൂരിഭാഗവും ഇതിനോടകം പൂർത്തിയാക്കി.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *