ഇസ്രയേൽ-ഇറാൻ സംഘർഷം; വിമാനങ്ങൾ തിരിച്ചുവിളിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ വിമാനങ്ങൾ തിരിച്ചുവിളിച്ച് എയർ ഇന്ത്യ. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇറാൻ വ്യോമപാത അടയ്ക്കുകും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ നടപടി.

മുംബൈയിൽ നിന്ന് ലണ്ടിനിലേക്ക് പുറപ്പെട്ട എഐസി 129 എയർ ഇന്ത്യ വിമാനമാണ്‌ ആദ്യം തിരിച്ചുവിളിച്ചത്. മൂന്നുമണിക്കൂറോളം ആകാശത്ത് തുടർന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കാനുള്ള അനുമതി ലഭിച്ചത്. വിമാനം തിരിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നു. വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചിറക്കുന്നത് എന്ന രീതിയിൽ ആദ്യം വന്ന സൂചനകൾ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു.

പിന്നാലെയാണ് ഇറാനുമുകളിലൂടെ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനങ്ങളെ യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി തിരികെ വിളിക്കുന്നതായുള്ള എയർ ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. പുറപ്പെട്ട വിമാനത്താവളങ്ങളിലേക്ക് തന്നെ തിരിച്ചിറക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാനാണ് തീരുമാനം. 16 വിമാനങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് എയർ ഇന്ത്യ പുറത്തുവിട്ടിട്ടുള്ളത്.

തിരിച്ചുവിടുന്ന വിമാനങ്ങൾ:

ലണ്ടനിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എഐ130 വിമാനം വിയന്നയിലേക്ക്.
ന്യൂയോർക്കിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ102 വിമാനം ഷാർജയിലേക്ക്
ന്യൂയോർക്കിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എഐ116 വിമാനം ജിദ്ദയിലേക്ക്
ലണ്ടനിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ2018 വിമാനം മുംബൈയിലേക്ക്
വാൻകൂവറിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ188 വിമാനം ജിദ്ദയിലേക്ക്
ഡൽഹിയിൽനിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എഐ101 വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക്
ഷിക്കാഗോയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ126 ജിദ്ദയിലേക്ക്
ലണ്ടനിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എഐ132 ഷാർജയിലേക്ക്
ലണ്ടനിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ2016 വിയന്നയിലേക്ക്
ടൊറോന്റോയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ190 ഫ്രാങ്ക്ഫ്രൂട്ടിലേക്ക്
ഡൽഹിയിൽനിന്ന് ടൊറോന്റോയി പുറപ്പെട്ട എഐ189 വിമാനം ഡൽഹിയിലേക്ക്
തിരിച്ചുവിളിക്കുന്ന വിമാനങ്ങൾ:

മുംബൈയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എഐ129 വിമാനം മുംബൈയിലേക്ക്
മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എഐ119 വിമാനം മുംബൈയിലേക്ക്
ഡൽഹിയിൽനിന്ന് വാഷിങ്ടണിലേക്ക് പുറപ്പെട്ട എഐ103 വിമാനം ഡൽഹിയിലേക്ക്
ന്യൂവാർക്കിൽനിന്ന് (ന്യൂജേഴ്‌സി) ഡൽഹിയിലേക്ക് പുറപ്പെട്ട എഐ106 വിമാനം ഡൽഹിയിലേക്ക്

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *