
തിരുവനന്തപുരം: വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാടി, കണ്ണൂർ, കാസർകോേട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കൻ ജില്ലകളുമായി അതിർത്തിപങ്കിടുന്ന കർണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതൽ വെള്ളമെത്താൻ ഇതിടയാക്കും.
തെക്കൻ ചൈനാ കടലിൽ രൂപപ്പെട്ട ശക്തിയേറിയ ഹൂട്ടിപ്പ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ കരയിൽക്കയറുന്നതോടെ ദുർബലമാകും. അതോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവാഹം സാധരണനിലയിലാകും. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തിൽ മഴ കനക്കുമെന്നാണ് കരുതുന്നത്.
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും 15ന് -മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും16- ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും 16 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.