‘ഓപ്പറേഷൻ റൈസിംഗ് ലയൺ’; ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഇറാനിലെ ആണവ ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരായ ഓപ്പറേഷൻ ദിവസങ്ങളോളം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ടെലിവിഷൻ പ്രസംഗത്തിലൂടെ അറിയിച്ചു.

‘ ഇസ്രായേലിന്റെ നിലനിൽപ്പിനായുള്ള ഇറാനിയൻ ഭീഷണി തടയുന്നതിനായി ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന സൈനിക നടപടി ആരംഭിച്ചു. ഈ ഭീഷണി ഇല്ലാതാക്കാൻ ആവശ്യമായത്ര ദിവസത്തേക്ക് ഓപ്പറേഷൻ തുടരും’ എന്ന് നെതന്യാഹു പറഞ്ഞു.

ഇറാന് ആണവായുധങ്ങൾ വികസിപ്പിക്കാൻ ഒരു പദ്ധതി ഉണ്ടായിരുന്നുവെന്നും, തടഞ്ഞില്ലെങ്കിൽ അവർക്ക് ആണവായുധം ഉത്പാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഇറാന്റെ ആണവ പദ്ധതിയുടെ പ്രധാന ഭാഗത്താണ് ആക്രമണം നടത്തിയത്. ഇറാനിലെ നതാൻസിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തെ ലക്ഷ്യമിട്ടു. ഇറാനിലെ ആണവ ശാസ്ത്രജ്ഞരെ ഞങ്ങൾ ലക്ഷ്യമിട്ടു. ഇറാനിലെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ ഹൃദയഭാഗത്തും ഞങ്ങൾ ആക്രമണം നടത്തി’ എന്ന്നെതന്യാഹു പറഞ്ഞു.

ഇസ്രയേൽ സ്വയം പ്രതിരോധിക്കുമ്പോൾ, മറ്റുള്ളവരെയുംകൂടിയാണ് പ്രതിരോധിക്കുന്നത്. തങ്ങളുടെ അറബ് അയൽക്കാരെ പ്രതിരോധിക്കുന്നു. ഇറാനിലെ അരാജകത്വത്തിന്റെയും കൂട്ടക്കൊലയുടെയും പ്രവർത്തനങ്ങളിൽ നിന്ന് അവരും കഷ്ടപ്പെട്ടിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നെതന്യാഹു നന്ദി അറിയിക്കുകയും ചെയ്തു. ‘ഇറാനെ ഒരിക്കലും ആണവായുധങ്ങൾ നേടാൻ അനുവദിക്കരുത്.ട്രംപിന്റെ പ്രസിഡന്റ് കാലയളവിലുടനീളം നമ്മുടെ രാജ്യത്തിന് നൽകിയ സ്ഥിരമായ പിന്തുണയ്ക്ക് ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു’ നെതന്യാഹു പറഞ്ഞു.

പ്രസംഗത്തിൽ നെതന്യാഹു ഇറാനിയൻ ജനതയ്ക്കും സന്ദേശം നൽകി.’ഞങ്ങൾ നിങ്ങളെ വെറുക്കുന്നില്ല. നിങ്ങൾ ഞങ്ങളുടെ ശത്രുക്കളല്ല. നിങ്ങളെ ചവിട്ടിമെതിക്കുന്ന ഒരു സ്വേച്ഛാധിപത്യ ഭരണകൂടം, അതാണ് നമ്മുടെ പൊതു ശത്രു. ഏകദേശം അമ്പത് വർഷത്തോളമായി, ഈ ഭരണകൂടം നല്ല ജീവിതത്തിനുള്ള നിങ്ങളുടെ അവസരം കവർന്നെടുത്തിരിക്കുന്നു.ഈ സ്വേച്ഛാധിപത്യത്തിൽ നിന്നുള്ള നിങ്ങളുടെ വിമോചന ദിനം എന്നത്തേക്കാളും അടുത്താണ് എന്നതിൽ എനിക്ക് സംശയമില്ല. ആ ദിവസം വരുമ്പോൾ, ഇസ്രായേലികളും ഇറാനികളും നമ്മുടെ രണ്ട് പുരാതന ജനതകൾക്കിടയിലുള്ള സഖ്യം പുതുക്കും. ഒരുമിച്ച്, നമ്മൾ സമൃദ്ധിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ഒരു ഭാവി കെട്ടിപ്പടുക്കും’ നെതന്യാഹു പറഞ്ഞു.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *