
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. പാലക്കാട് മുണ്ടൂരിലാണ് കാട്ടാന ആക്രമണത്തിൽ 61കാരൻ കൊല്ലപ്പെട്ടത്. ഞാറക്കോട് സ്വദേശി കുമാരൻ ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 3.30നായിരുന്നു സംഭവം.
വീടിനു സമീപത്ത് എത്തിയ കാട്ടാനയാണ് കുമാരനെ ആക്രമിച്ചത്. പുലർച്ചെ വീടിന് പുറത്തിറങ്ങിയപ്പോൾ കാട്ടാനയുടെ ചവിട്ടേൽക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണെന്നാണ് വിവരം. വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാൻ സമീപവാസികൾ സമ്മതിച്ചിട്ടില്ല.