പാരീസ് ഡയമണ്ട് ലീ​ഗ്; ജാവലിൻ ത്രോയിൽ ഒന്നാമതെത്തി നീരജ് ചോപ്ര

പാരീസ്: പാരീസ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഒന്നാമത്. 88.16 മീറ്ററാണ് എറിഞ്ഞത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബ്ബർ (87.88 മീറ്റർ) രണ്ടാമതെത്തി. സീസണിലെ ഡയമണ്ട് ലീഗിൽ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്. സീസണിൽ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്.

ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ ഇന്ത്യൻ താരം പിന്നിട്ടിരുന്നു. 90.23 മീറ്റർ എറിഞ്ഞ നീരജ് ജർമ്മനിയുടെ ജൂലിയൻ വെബറിന് പിന്നിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017-ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.

Related Posts

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിനു പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നു കാട്ടി ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. സുരക്ഷ ഉറപ്പാക്കാൻ…

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഹര്‍ഷിത് റാണയെ ടീമില്‍നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനു പിന്നാലെ പേസര്‍ ഹര്‍ഷിത് റാണയെ ടീമില്‍നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. ബുധനാഴ്ച ബര്‍മിങ്ഹാമില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഹര്‍ഷിത് ടീമിനൊപ്പം ചേരില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹര്‍ഷിതിനെ ടീമില്‍നിന്ന് ഒഴിവാക്കുമെന്ന് മുഖ്യ പരിശീലകന്‍…

Leave a Reply

Your email address will not be published. Required fields are marked *