ജലനിരപ്പ് 136.15 അടിയിലെത്തി; മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഉച്ചയ്ക്ക് തുറക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.15 അടിയിലെത്തി. റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാൻ ഇന്ന് ഉച്ചക്ക് 12ന് സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. ജലനിരപ്പ് രാത്രി 136 അടിയിലെത്തിയാലും സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാടിനോട് ആവശ്യപ്പെട്ടതിനാലാണ് ഷട്ടർ തുറക്കുന്നത് ഇന്നു രാവിലെ മതിയാകുമെന്ന് തമിഴ്നാട് തീരുമാനിച്ചത്.

ഷട്ടർ തുറക്കുന്ന സമയത്തെ നീരൊഴുക്ക് കണക്കുകൂട്ടിയാകും എത്ര അടി വെള്ളം സ്പിൽവേ ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കണമെന്ന് തീരുമാനിക്കുക. നിലവിൽ സെക്കൻഡിൽ 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് സെക്കൻഡിൽ 2117 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സെക്കൻഡിൽ 1500 ഘനയടിക്കും 2000 ഘനയടിക്കും ഇടയിൽ വെള്ളം മാത്രമേ സ്പിൽവേ ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കേണ്ടി വരികയുള്ളൂ. ഇത് തീരമേഖലയെ ആശങ്കപ്പെടുത്തില്ല.

Related Posts

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റൺ കൈമാറി. തിങ്കാളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ…

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം; ശ്വാസകോശത്തിൽ അണുബാധ

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി. വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.…

Leave a Reply

Your email address will not be published. Required fields are marked *