
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. രാവിലെ നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖര്‍. തിങ്കളാഴ്ച വൈകീട്ടാണ് നിലവിലെ മേധാവി ഷേഖ് ദര്‍വേശ് സാഹേബ് സ്ഥാനമൊഴിയുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖർ. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ 15 വർഷത്തെ അനുഭവ സമ്പത്തുള്ള റവാഡ ചന്ദ്രശേഖർ1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
നിലവിലെ പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ് തിങ്കളാഴ്ച സർവീസിൽനിന്നു വിരമിക്കുന്നതോടെയാണ് റവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവിയായി അധികാരത്തിലെത്തുന്നത്.