വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്‍യുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. അൽപ്പസമയം മുമ്പ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തീവ്രപരിചരണ വിഭാ​ഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആരോ​ഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമം ഡോക്ടർമാർ‌ തുടരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Posts

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റൺ കൈമാറി. തിങ്കാളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ…

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം; ശ്വാസകോശത്തിൽ അണുബാധ

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി. വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.…

Leave a Reply

Your email address will not be published. Required fields are marked *