നടൻ ബാലചന്ദ്രമേനോന്റെ പരാതി; നടി മീനു മുനീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ നടി മിനു മുനീറിനെ അറസ്റ്റുചെയ്ത് സൈബര്‍ പോലീസ്. തിങ്കളാഴ്ച അറസ്റ്റുചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന ബാലചന്ദ്ര മേനോന്റെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബര്‍ പോലീസാണ് മിനുവിനെ അറസ്റ്റുചെയ്തത്. രണ്ടുപേരുടെ ആള്‍ജാമ്യത്തിലാണ് നടിയെ വിട്ടിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുകേഷ്, സിദ്ദീഖ്, ജയസൂര്യ, ഇടവേള ബാബു എന്നിവരടക്കം ഒട്ടേറെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് ബാലചന്ദ്ര മേനോനെതിരെ മീനു മുനീര്‍ ആരോപണം ഉന്നയിച്ചത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മേനോൻ ലൈംഗികാതിക്രമം നടത്തിയെന്നു പൊലീസിൽ പരാതിയും നൽകി.

ഈ കേസിൽ ബാലചന്ദ്ര മേനോന്റെ മുൻകൂർജാമ്യ ഹർജി പരിഗണിക്കെ, ആണുങ്ങൾക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി പ്രതികരിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. നടിയും അഭിഭാഷകനും തന്നെയും ഭാര്യയെയും വിളിച്ച്, പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പണം തട്ടാനുള്ള ശ്രമമാണെന്ന് തങ്ങൾക്ക് മനസിലായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. പിന്നാലെ തനിക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ ബാലചന്ദ്ര മേനോൻ പൊലീസിൽ പരാതിയും നൽകി. ഈ കേസിലാണ് മീനു മുനീറിനെ അറസ്റ്റ് ചെയ്തത്.

Related Posts

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശന അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ റിവൈസിങ് കമ്മിറ്റി സിനിമ കണ്ടെന്നും, ജാനകി എന്ന പേര് മാറ്റണമെന്ന് നിർദേശിച്ചതായും സെൻസർ ബോർഡ് കോടതിയെ…

മയക്കുമരുന്ന് കേസ്; നടൻ കൃഷ്ണ അറസ്റ്റിൽ

ചെന്നൈ: ലഹരി ഇടപാട് കേസിൽ ശ്രീകാന്തിനു പിന്നാലെ നടൻ കൃഷ്ണയും അറസ്റ്റിലായി. നേരത്തേ അറസ്റ്റിലായ കെവിൻ എന്നയാളിൽ നിന്നു കൃഷ്ണ കൊക്കെയ്ൻ വാങ്ങി ഉപയോഗിച്ചതായും സുഹൃത്തുക്കൾ‌ക്ക് കൈമാറിയതായും വ്യക്തമായതോടെയാണ് അറസ്റ്റ്. ലഹരി ഉപയോഗിക്കുന്നവരുടെ വാട്സാപ് ഗ്രൂപ്പുകളിൽ നടൻ സജീവമാണെന്നും ലഹരി ഉപയോഗിച്ച…

Leave a Reply

Your email address will not be published. Required fields are marked *