പഹൽ​ഗാം ആക്രമണം കശ്മീരിലെ വിനോദസ‍ഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം: എസ് ജയശങ്കർ

ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. പാകിസ്താനിൽനിന്നുള്ള ഭീകരതയെ നേരിടാൻ ആണവായുധത്തിന്റെ പേരുപറഞ്ഞ് ‘ബ്ലാക്ക്മെയി’ൽ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ ന്യൂസ്‌വീക്ക് സിഇഒ ഡേവ് പ്രഗതുമായുള്ള സംഭാഷണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ ഭീകരസംഘടനകളുടെ പാകിസ്താനിലെ ആസ്ഥാനങ്ങൾ ഇന്ത്യ തകർത്തെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരക്കരാറിന്റെ പേരുപറഞ്ഞ് താനാണ് ഇന്ത്യ-പാകിസ്താൻ സായുധസംഘർഷം അവസാനിപ്പിച്ചത് എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം അദ്ദേഹം തള്ളിക്കളഞ്ഞു. പാകിസ്താനുമായുള്ള ഇടപാടുകളിൽ മൂന്നാംകക്ഷിയെ അനുവദിക്കില്ലെന്നത് ഇന്ത്യയുടെ ദേശീയനയമാണ്. മേയ് ഒമ്പതിനു രാത്രി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിക്കുമ്പോൾ താനും മുറിയിലുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ചിലകാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാകിസ്താൻ വലിയ ആക്രമണം നടത്തുമെന്ന് വാൻസ് പറഞ്ഞു. ഭീഷണിക്ക് വഴങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അങ്ങനെചെയ്തു. പിറ്റേന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വിളിച്ച് പാകിസ്താൻ ചർച്ചയ്ക്കുതയ്യാറാണെന്നറിയിച്ചു. ഇതാണ് സംഭവിച്ചതെന്ന് ജയ്ശങ്കർ പറഞ്ഞു.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *