പ്രധാനമന്ത്രിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും; അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും മറ്റുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് അഞ്ച് രാജ്യങ്ങളിലേക്ക്‌ പോകുന്നത്.

കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രധാനമന്ത്രിയുടെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്രസന്ദർശനംകൂടിയാണിത്‌. ജൂലായ് ഒൻപതുവരെ നീളുന്ന യാത്രയിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജൻറീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഘാനയിലാണ് പ്രധാനമന്ത്രി ആദ്യമെത്തുന്നത്. 30 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. മൂന്ന്, നാല് തീയതികളിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെത്തും. 26 വർഷത്തിനുശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് സന്ദർശനമാണിത്. പിന്നീട്‌ അർജന്റീന സന്ദർശിക്കും. അഞ്ചുമുതൽ എട്ടുവരെയാണ് ബ്രസീൽ സന്ദർശനം. റിയോ ഡി ജനൈറോയിൽ നടക്കുന്ന ബ്രിക്‌സ്‌ ഉച്ചകോടിയിലും പങ്കെടുക്കും.

മോദിയുടെ വിദേശസന്ദർശനത്തെ വിമർശിച്ച്‌ കോൺഗ്രസ് രംഗത്തെത്തി. പതിവുയാത്രയ്ക്ക്‌ പ്രധാനമന്ത്രി അഞ്ചുരാജ്യങ്ങളിൽ പര്യടനത്തിന്‌ പോവുകയാണെന്നും മണിപ്പുർ അടക്കം രാജ്യത്തെ ഇളക്കിമറിക്കുന്ന വിഷയങ്ങളിൽനിന്ന്‌ അദ്ദേഹം ഒളിച്ചോടുകയാണെന്നും കോൺഗ്രസ്‌ നേതാവ്‌ ജയറാം രമേഷ്‌ ആരോപിച്ചു.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *