​ഗാസയിൽ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അം​ഗീകരിച്ചെന്ന് ട്രംപ്

വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

യുഎസ് പ്രതിനിധികള്‍ ഇസ്രയേലുമായി ഫലപ്രദമായി ഇക്കാര്യം ചര്‍ച്ചചെയ്തു. മിഡില്‍ ഈസ്റ്റിന്റെ നന്മയ്ക്കായി ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ചനടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

വൈറ്റ് ഹൗസില്‍ അടുത്തയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ റോണ്‍ ഡെര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നാണ് സൂചന.

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദി കൈമാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ കാണുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്തിയാൽ ഗാസയിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ തയാറാണെന്ന് ഹമാസ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

Related Posts

കോടതിയലക്ഷ്യ കേസ്; ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറു മാസം തടവ് ശിക്ഷ

ധാക്ക: കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറു മാസം തടവ് ശിക്ഷ. ധാക്കയിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്ലാണ് ശിക്ഷാ വിധിച്ചത്. ജസ്റ്റിസ് ഗൊലാം മൊർതുസ മസുംദാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അവാമി ലീഗ്…

ഇസ്രയേൽ ലക്ഷ്യമാക്കി ബാലസ്റ്റിക് മിസൈലുകൾ തൊടുത്ത് യെമൻ; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

ടെൽഅവീവ്: ഇസ്രയേലിൽ വീണ്ടും ആക്രമണം. ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ സൈന്യം. ബാലസ്റ്റിക് മിസൈലുകളാണ് തൊടുത്തത്. ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. യെമനില്‍ നിന്നുള്ള മിസൈലുകള്‍ തടുത്തെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണി തടയാന്‍ അതിന്റെ വ്യോമ…

Leave a Reply

Your email address will not be published. Required fields are marked *