ഷിക്കാ​ഗോയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവയ്പ്; 4 പേർ കൊല്ലപ്പെട്ടു

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോയിൽ ആൾക്കൂട്ടത്തിന് നേരെ അജ്ഞാതന്റെ വെടിവയ്പ്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റാപ് ആൽബം റിലീസുമായി ബന്ധപ്പെട്ട് റസ്റ്ററന്റിൽ കൂടിനിന്നവരെയാണ് വെടിവച്ചത്. അക്രമി വാഹനത്തിൽ കടന്നുകളഞ്ഞു. വെടിയേറ്റവരിൽ 13 പേർ വനിതകളും 5 പേർ യുവാക്കളുമാണ്. 2 വനിതകളും 2 പുരുഷന്മാരുമാണ് മരിച്ചത്. അക്രമിക്കായി തിരച്ചിൽ നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

Related Posts

കണ്ണൂർ സ്ഫോടനക്കേസ്; പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓ​ഗസ്റ്റ് 30…

കൊല്ലത്ത് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു; അയൽവാസി അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദർ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി ധനേഷിനെ(37) പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 12ന് ആയിരുന്നുസംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന്…

Leave a Reply

Your email address will not be published. Required fields are marked *