മെ‍ഡിക്കൽ കോളേജ് അപകടം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചാണ്ടി ഉമ്മൻ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളത്തെ ഭീതിപ്പെടുത്തി ഭരിക്കുന്ന സർക്കാരായി പിണറായി വിജയൻ സർക്കാർ മാറികഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കളക്ടറുടെ അന്വേഷണമല്ല, പകരം ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവർ എന്തിനാണ് ഇപ്പോൾ ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നതെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് സ്ഥിര ജോലി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ ഒരു ഡോക്ടർ മെഡിക്കൽ കോളേജിലെ ദുരവസ്ഥയെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന് നേരെ കുതിരകയറുന്ന സാഹചര്യമുണ്ടെങ്കിൽ ഇത് ജനാധിപത്യമല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സ്ഥിതിയും സമാനമാണ്. ഹോസ്റ്റലിന്റെ ദുരവസ്ഥ ജനങ്ങൾ കാണണം. ഹോസ്റ്റൽ കെട്ടിടത്തിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താൻ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

Related Posts

ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു; കേരളത്തിൽ അടുത്ത അഞ്ച് ​ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇന്നു മുതൽ ആറാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇന്നു…

ലൈം​ഗിക പീഡന പരാതി; രഞ്ജിത്തിനെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണിപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. സംഭവം നടന്ന് 12 വർഷത്തിനുശേഷമാണ് യുവാവ് ലൈം​ഗിക പീഡന പരാതി നൽകിയതെന്ന് രഞ്ജിത്ത് ഹർജിയിൽ…

Leave a Reply

Your email address will not be published. Required fields are marked *