കെസിഎൽ 2025; റെക്കോർഡ് തുകയ്ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

തിരുവനന്തപുരം: റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു മാറി.

തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്തിയ കടുത്ത പോരാട്ടം അതിജീവിച്ചാണ് കൊച്ചി ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 7.40 ലക്ഷത്തിന് ട്രിവാന്‍ഡ്രം റോയല്‍സ് വിളിച്ചെടുത്ത എം.എസ്. അഖിലിന്റെ പേരിലായിരുന്നു കെസിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുക. അഖിലിന് ഇത്തവണയും വലിയ വില ലഭിച്ചു. 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് താരത്തെ ടീമിലെത്തിച്ചത്.

തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ലേലം നടക്കുന്നത്. കളിക്കാര്‍ക്കുവേണ്ടി ഓരോ ടീമിനും 50 ലക്ഷം രൂപവീതം മുടക്കാം. 16 മുതല്‍ 20 വരെ കളിക്കാരെ ഓരോ ടീമിനും സ്വന്തമാക്കാം. ഐപിഎല്‍ ലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരുശര്‍മയുടെ നേതൃത്വത്തിലാണ് ലേലനടപടികള്‍.

Related Posts

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം, ബാറ്റിങ് തുടരുന്നു

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തുടരുന്നു. ഒന്നാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ് ടീം. യശസ്വി ജയ്‌സ്വാള്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. നായകന്‍ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തുമാണ് ക്രീസില്‍. ‌ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ…

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിനു പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നു കാട്ടി ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. സുരക്ഷ ഉറപ്പാക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *