
ജറുസലം : ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 24 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രത്തിലെ വെടിവയ്പിലാണ് 10 പേർ കൊല്ലപ്പെട്ടത്. മുവാസിയിൽ താൽക്കാലിക കൂടാരങ്ങളിലെ ബോംബാക്രമണങ്ങളിൽ ഒരു ഡോക്ടറും 3 മക്കളുമടക്കം 7 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ വിവിധഭാഗങ്ങളിലാണ് മറ്റ് ആക്രമണങ്ങൾ. യുഎസിന്റെ 60 ദിവസത്തെ വെടിനിർത്തൽ ശുപാർശയിൽ ചർച്ചയാവാമെന്നു ഹമാസ് സമ്മതിച്ചതിനു പിന്നാലെയാണ് ഇസ്രയേൽ ആക്രമണം.
ഇസ്രയേൽ സ്വകാര്യകരാറുകാരെ വച്ചുനടത്തുന്ന ഭക്ഷണവിതരണകേന്ദ്രത്തിലെ ഗ്രനേഡ് ആക്രമണത്തിൽ കരാർ കമ്പനിയിലെ 2 അമേരിക്കക്കാർക്കു പരുക്കേറ്റു. നാളെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തും.