
കാനഡ: കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാര്‍ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23), സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സ് എന്നിവരാണ് മരിച്ചത്.
ഹാർവ്‌സ് എയർ പൈലറ്റ് സ്കൂളിലെ പൈലറ്റ് വിദ്യാർത്ഥിയായിരുന്നു ശ്രീഹരി. ടെക്ക് ഓഫ്, ലാൻഡിംഗ് പരിശീലനത്തിനിടെയാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. കാനഡയിലെ മാനിറ്റോബയിലെ സ്റ്റൈൻബാക്ക് സൗത്ത് എയർപോർട്ടിന് സമീപമാണ് അപകടം ഉണ്ടായത്.
ഒരേ സമയം റൺവേയിലേക്ക് പറന്നിറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ആശയവിനിമയത്തിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.