​ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം; കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു

ജറുസലം: വെടിനിർത്തൽ ചർച്ചകൾ പുരോ​ഗമിക്കവെ ​ഗാസയിൽ വീണ്ടും ബോംബാക്രമണവുമായി ഇസ്രയേൽ. ആക്രമണത്തിൽ 10 കുട്ടികളടക്കം 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു. ഗാസയിലെ ദെയ്റൽ ബലാഹിൽ ആരോഗ്യകേന്ദ്രത്തിനു മുന്നിൽ ഭക്ഷണത്തിനു കാത്തുനിന്നവരാണു കൊല്ലപ്പെട്ടത്. സംഘർഷത്തിലേക്കു നയിച്ച 2023 ഒക്‌ടോബർ 7 ലെ ആക്രമണത്തിൽ പങ്കാളിയായ ഭീകരരിൽ ഒരാളെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

ഇന്ധനക്ഷാമം രൂക്ഷമായതിനാൽ ഗാസയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫയിൽ ഒരു ഇൻക്യുബേറ്ററിൽ ഒന്നിലധികം നവജാതശിശുക്കളെ പരിചരിക്കേണ്ട സ്ഥിതിയാണെന്ന് ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ അബു സെൽമിയ പറഞ്ഞു. അൽ ഷിഫയിൽ മാത്രം നൂറോളം പൂർണവളർച്ചയെത്താത്ത കുഞ്ഞുങ്ങളാണു ചികിത്സയിലുള്ളത്. മരുന്നുക്ഷാമത്തിനും ഇന്ധനക്ഷാമത്തിനുമിടയിൽ പരുക്കേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും ദിവസവും പെരുകിവരുന്നത് ഗാസയിലെ ആരോഗ്യസംവിധാനത്തെ മുട്ടുകുത്തിച്ചുവെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

130 ദിവസത്തിനിടെ ആദ്യമായി ഗാസയിൽ ഇന്ധനമെത്തിക്കാൻ സാധിച്ചെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. ‘ഗാസയിൽ എത്തിച്ച 75,000 ലീറ്റർ ഇന്ധനം ഒരു ദിവസത്തെ ഊർജ ആവശ്യങ്ങൾക്കു പോലും പര്യാപ്തമല്ല. കൂടുതൽ അളവിൽ ഇന്ധനം ഉടൻ ലഭ്യമാകുന്നില്ലെങ്കിൽ സേവനങ്ങൾ നിർത്തേണ്ടിവരും,” ഡുജാറിക് വ്യക്‌തമാക്കി. അതേസമയം, ഒന്നോ രണ്ടോ ആഴ്ച കൂടി കഴിയാതെ ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ തീരുമാനമാവില്ലെന്ന സൂചനയാണ് ഇസ്രയേൽ കേന്ദ്രങ്ങൾ നൽകുന്നത്.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *