
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വിലയിരുത്തിയ ശേഷമാണ് ബുള്ളറ്റിൻ പുറത്തിറക്കിയത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വിഎസിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. നിലവില്‍ നൽകി വരുന്ന ചികിത്സകൾ തന്നെ തുടരാനാണ് നിർദേശം. ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടയ്ക്ക് നിർത്തി വയ്ക്കുന്നുണ്ട്.