
ജലന്ധര്‍: മാരത്തണ്‍ ഓട്ടക്കാരന്‍ ഫൗജ സിങ് അന്തരിച്ചു. 114 വയസ്സായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം. ഫൗജ സിങ്ങിനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി. ലോകത്തെ പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരനാണ്. 1911 ഏപ്രിലിൽ പഞ്ചാബിലായിരുന്നു ജനനം. ഫൗജ സിങ്ങിൻ്റെ ആദ്യ മാരത്തൺ മത്സരം 89-ാം വയസ്സിലായിരുന്നു. 2013-ൽ നടന്ന ഹോങ്കോങ് മാരത്തണായിരുന്നു അവസാന മത്സരം.
ജലന്ധർ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിംഗ് അന്തരിച്ചു. 114 വയസ്സായിരുന്നു. ജലന്ധറിൽ വെച്ച് തിങ്കളാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു വാഹനം ഫൗജ സിംഗിനെ ഇടിച്ച് നിർത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
1911 ഏപ്രിലിൽ പഞ്ചാബിലായിരുന്നു ജനനം. 89-ാം വയസ്സിലാണ് ആദ്യമായി മാരത്തൺ മത്സരത്തിൽ പങ്കെടുത്തത്. മകന്റെ മരണത്തിൽനിന്ന് ഉണ്ടായ ദുഃഖം മറികടക്കാനാണ് അദ്ദേഹം ഓടിത്തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. 100 വയസ്സിനു ശേഷം ഒരു ഫുൾ മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തിയാണ്. 2013-ൽ ഹോങ്കോങ് മാരത്തണിലായിരുന്നു അദ്ദേഹം അവസാനമായി മത്സരിച്ചത്.