
ചെന്നൈ: വന്ദേഭാരത് തീവണ്ടികള്‍ക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. തീവണ്ടി സ്റ്റേഷനിലെത്തുന്നതിന് 15 മിനിറ്റ് മുന്‍പുവരെ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ഇത് സാധ്യമാണ്. നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞാല്‍ വന്ദേഭാരത് തീവണ്ടികള്‍ പുറപ്പെടുന്ന സ്റ്റേഷനില്‍നിന്നുമാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.