
കണ്ണൂർ: ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കമ്ണൂർ നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറിൽ നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുലർച്ചെ 1.15 ഓടെയായിരുന്നു ഇയാൽ ജയിൽ ചാടിയത്.
ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് കാണാനില്ലെന്ന് മനസ്സിലായത്. ആറര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
സംസ്ഥാനത്തിനുള്ളിലും അതിർത്തികളിലുമായി ഇയാൾക്കായി പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. അതേസമയം അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗത്തിന് നൽകിയ ജീവപര്യന്തം തടവ് ഉൾപ്പെടെ കീഴ്‌ക്കോടതിയുടെ മറ്റ് ഉത്തരവുകൾ മുഴുവൻ നിലനിൽക്കുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
Updating…