ഓപ്പറേഷൻ സിന്ദൂർ; ലോക്സഭയിൽ ഇന്ന് ചർച്ച ആരംഭിക്കും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും സംബന്ധിച്ച വിശദമായ ചർച്ച ഇന്ന് പാർലമെന്റിൽ നടക്കും. ലോക്‌സഭയിലാണ് ചർച്ചയാരംഭിക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് തുടക്കം കുറിക്കും.സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എംപിമാരും സംസാരിക്കും. പ്രതിപക്ഷത്ത് നിന്ന് രാഹുൽഗാന്ധി നാളെയാകും സംസാരിക്കുക. പ്രിയങ്കഗാന്ധി, ഗൗരവ്ഗോഗോയ്, കെ.സിവേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചേക്കും. ഓപ്പറേഷൻ സിന്ധൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായിരുന്ന ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയവരെ ഒഴിവാക്കിയേക്കും.

സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സുരക്ഷാ വീഴ്ചയാണ് പഹൽഗാം ഭീകരാക്രമണത്തിന് ഇടയാക്കിയതെന്ന ജമ്മുകശ്മീർ ലെഫ്റ്റ്‌നറ്റ് ഗവർണർ മനോജ് സിൻഹയുടെ വെളിപ്പെടുത്തലും, ഇന്ത്യ പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന്റെ അവകാശവാദവും പ്രതിപക്ഷം ചർച്ചയാക്കും.

വിഷയം ചർച്ചചെയ്യാൻ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല. പ്രധാനമന്ത്രി വിഷയത്തിൽ പാർലമെന്റിനെ അഭിമുഖീകരിക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്. വിഷയത്തിൽ ഇരു സഭകളിലുമായി 16 മണിക്കൂർ ചർച്ച നടക്കും. രാജ്യസഭയിൽ നാളെയാണ് ചർച്ച.

ഇരുസഭയിലും 16 മണിക്കൂർവീതമാണ് ചർച്ചയ്ക്ക് നീക്കിവെച്ചത്. ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തോടു സർക്കാർ പ്രതികരിച്ചിട്ടില്ല. എന്നാൽ, അദ്ദേഹവും ചർച്ചയിൽ ഇടപെട്ടേക്കുമെന്നാണു സൂചന. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവർ പ്രതിപക്ഷത്തെ നയിക്കും.

ലോക്‌സഭ പാസാക്കിയ കടൽ വഴിയുള്ള ചരക്ക് നീക്ക ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ചർച്ചക്ക് മുൻപ് ഛത്തീസ്ഘട്ടിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷം ഉന്നയിക്കും. പ്രധാന കവാടത്തിൽ പ്രതിഷേധ ധർണ്ണയും നടത്തും.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *