
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഇന്നും ചർച്ച തുടരും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. ലോക്സഭയിൽ ഇന്നലെ നടത്തിയ ചർച്ചയിൽ ഓപ്പറേഷൻ സിന്ദൂർ ഇനിയും തുടരുമെന്ന നോട്ടിസ് പാക്കിസ്ഥാന് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആകെ 18 മണിക്കൂർ 41 മിനിറ്റ് നീണ്ട ചർച്ചയിൽ 74 അംഗങ്ങൾ പങ്കെടുത്തു. ലോക്സഭ ഇനി തിങ്കളാഴ്ചയേ ഈ വിഷയം ചർച്ച ചെയ്യൂ.
അതേസമയം, മണിപ്പുരിലെ രാഷ്ട്രപതി ഭരണം ആറു മാസം കൂടി നീട്ടാനായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിക്കും. ഫെബ്രുവരി 13ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചതിനെത്തുടർന്നാണു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.