തമിഴ്നാട്ടിലെ ടെക്കിയുടെ കൊലപാതകം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ചെന്നൈ: തമിഴ്‌നാട്ടിലെ ദലിത് യുവാവായ ടെക്കിയുടെ കൊലപാതക കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. യുവാവിന്റെ കൊലപാതകത്തിനു പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾക്കിടെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ടെക്കി കവിൻ സെൽവഗണേഷിന്റെത് (27) ദുരഭിമാനക്കൊലയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നുമാണ് ആവശ്യമുയർന്നത്. ഇതോടെയാണ് അന്വേഷണം തമിഴ്നാട് പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച് – സിഐഡി വിഭാഗത്തിന് കൈമാറിയത്.

വ്യത്യസ്ത ജാതിയിലുള്ള കവിനുമായുള്ള ബന്ധത്തെ യുവതിയുടെ സഹോദരൻ എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയുടെ സഹോദരൻ സുർജിത്ത് കവിനെ കൊലപ്പെടുത്തിയത്. തിരുനെൽവേലിയിൽ ജൂലൈ 27നായിരുന്നു കൊലപാതകം. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കൃത്യം നടന്ന അതേ ദിവസം തന്നെ സുർജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്. കൊലപാതക കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും തമിഴ്‌നാട് ഡിജിപി ശങ്കർ ജിവാൾ അറിയിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ഗുണ്ടാ നിയമവും ചുമത്തിയിട്ടുണ്ട്.

പ്രതിയുടെ മാതാപിതാക്കൾ പൊലീസിലെ സബ് ഇൻസ്പെക്ടർമാരായതിനാൽ ഇവർക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാനാണ് ഇവർക്കെതിരെയും പൊലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ നിന്ന് പ്രതിയുടെ സഹോദരിയുമായി കവിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിനു കാരണമെന്ന് വ്യക്തമാണെന്നും പൊലീസ് അറിയിച്ചു.

കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചതായി കരുതുന്ന യുവതിയുടെ മാതാപിതാക്കളായ പൊലീസ് ദമ്പതികളെ ഉടൻ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ഉയർന്നത്. ഇതോടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കവിന്റെ മൃതദേഹം സ്വീകരിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. രാജ്യസഭാ എംപി കമൽ ഹാസൻ കൊലപാതകത്തെ അപലപിച്ചു.

Related Posts

കണ്ണൂർ സ്ഫോടനക്കേസ്; പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓ​ഗസ്റ്റ് 30…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *