
ഗാസാസിറ്റി: ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്രയേൽ വെടിവയ്പ്പ്. 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളിൽ 91 പേർ കൊല്ലപ്പെട്ടതായാണ് വിവരം. 600ൽ അധികം ആളുകൾക്ക് പരിക്കേറ്റു. വടക്കൻ ഗാസയിലെ സികിം അതിർത്തിയിൽ സഹായട്രക്കിനരികിലേക്കോടിയവർക്കുനേരേയുണ്ടായ ആക്രമണത്തിൽ 54 പേർ മരിച്ചു. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മുനമ്പിൽ 154 മരണങ്ങൾ റിപ്പോർട്ടുചെയ്തു. അതിൽ 89 പേർ കുട്ടികളാണ്. 22 മാസമായിത്തുടരുന്ന യുദ്ധത്തിൽ ആകെ മരണം 60,000 കടന്നു.
അതിനിടെ, വെടിനിർത്തൽ ആവശ്യം ശക്തമാകുന്ന സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ കാര്യങ്ങൾക്കുള്ള പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് ടെൽ അവീവിലെത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.