
ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മാണ്ഡി, കുളു ജില്ലകളിലാണ് കനത്ത മഴയെ തുടർന്ന് മേഘവിസ്ഫോടനമുണ്ടായത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം വലിയ പ്രതിസന്ധിയാണ് ഹിമാചൽ പ്രദേശ്. മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ ഇവിടങ്ങളിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ അപകട മേഖലകളായി മാറിയിരിക്കുകയാണ്. മേഘവിസ്ഫോടനത്തിന് പിന്നാലെ റോഡുകൾ തകരുകയും പാലങ്ങൾ ഒലിച്ചുപോകുകയും വൈദ്യുതി ലൈനുകൾ തകർന്നു വീഴുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായി മാറി.
മാണ്ഡി ജില്ലയില്‍, ദ്വാദയിലുണ്ടായ വലിയ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഈ മേഖലയിലെ പ്രധാന പാതയായ കിരാത്പൂര്‍-മണാലി ദേശീയപാത പൂര്‍ണ്ണമായും അടഞ്ഞു. മാണ്ഡിക്കും കുളുവിനും ഇടയിലുള്ള ഗതാഗതം നിലച്ചു. ഉരുള്‍പൊട്ടല്‍ കാരണം കട്ടൗള വഴിയുള്ള ബദല്‍ പാതയും തടസ്സപ്പെട്ടു.
മാണ്ഡിയിലെ 200-ല്‍ അധികം റോഡുകള്‍ കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഇത് ഗതാഗതം സ്തംഭിപ്പിക്കുകയും വലിയ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാവുകയും ചെയ്തു. പ്രാദേശിക കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കാര്‍ഷിക, തോട്ടവിള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുന്നില്ല. ഇതേത്തുടര്‍ന്ന് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് നശിക്കുന്ന സ്ഥിതിയാണുള്ളത്. കര്‍ഷകർക്ക് കനത്ത സാമ്പത്തിക നഷ്ടവും വരുത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള ഇടങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ദില്ലിയിൽ യമുന നദിയിൽ ജല നിരപ്പ് അപകട നിലക്ക് മുകളിലാണെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ഹരിയാനയിലെ യമുനനഗറിലെ ഹതിനികുണ്ഡ് ബാരേജിന്‍റെ 18 ഗേറ്റുകളും തുറന്നതാണ് ജലനിരപ്പ് വർദ്ധിക്കാൻ കാരണം. ദില്ലിയിൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൂടാതെ യമുന ബസാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഹരിദ്വാറിൽ ഗംഗ നദിയിലെ ജലനിരപ്പും അപകട നിലക്ക് മുകളിലാണ്. നദിയുടെ സമീപ പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.