
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ദരിയാ ഗഞ്ചിലായിരുന്നു സംഭവം. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകർന്നുവീണത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 ഫയർ എഞ്ചിനുകൾ എത്തിയാണ് രക്ഷ പ്രവർത്തനം പൂർത്തിയാക്കിയതെന്ന് ഡൽഹി ഫയർ ഫോഴ്സ് അറിയിച്ചു. കെട്ടിടത്തിന്റെ ബലക്ഷയമാണ് തകർന്ന് വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.