ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി പേരെ കാണാതായി. തരാലിയിലെ നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. സ്ഥലത്തു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫും എസ്ഡിആർഎഫും സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.

തുടർച്ചയായി ഉണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയങ്ങളിലും ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഓഗസ്റ്റ് 25 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തരാലി മാര്‍ക്കറ്റ് ഏരിയയും സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിയുമടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അവശിഷ്ടങ്ങള്‍ കൊണ്ട് മൂടിയ നിലയിലാണ്. സ്ഥലത്തെ കനത്ത മഴയും അവശിഷ്ടങ്ങളും കാരണം തരാലി-ഗ്വാല്‍ഡം റോഡും തരാലി-സഗ്വാര റോഡും അടച്ചിട്ടിരിക്കുകയാണ്.

നിരവധി പ്രദേശവാസികളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ചമോലി പോലീസ് അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

Related Posts

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

  • india
  • September 4, 2025
ജാർഖണ്ഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന്‌ ഏറ്റുമുട്ടലുണ്ടായത്. സമിതി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജുവും സംഘവും…

Leave a Reply

Your email address will not be published. Required fields are marked *