കനത്ത മഴയിൽ മുങ്ങി ഹിമാചൽപ്രദേശ്; മരണസംഖ്യ 287 ആയി ഉയർന്നു

ഷിംല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു. മഴ മൂലമുണ്ടായ അപകടങ്ങളില്‍ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയര്‍ന്നു. ഇതില്‍ 149 മരണങ്ങള്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോള്‍ 138 ജീവനുകള്‍ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്. ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 21 വരെയുള്ള കണക്കുകള്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് (എസ്ഡിഎംഎ) പുറത്തുവിട്ടത്.

കാലവര്‍ഷത്തിന്റെ ഭാഗമായുള്ള കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍, മിന്നല്‍പ്രളയം, മേഘവിസ്‌ഫോടനം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കനത്തമഴ മൂലം ഹിമാചല്‍പ്രദേശില്‍ ജനജീവിതം താറുമാറായി. 24 മണിക്കൂറിനിടെ ഹിമാചല്‍പ്രദേശിലുടനീളമുള്ള 338 റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ഡി ജില്ലയിലാണ് ഏറ്റവുമധികം റോഡുകള്‍ അടച്ചിട്ടത്. 165 റോഡുകള്‍ ഇവിടെ ഗതാഗത യോഗ്യമല്ലാതായി. 132 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകള്‍ (ഡിടിആര്‍), 141 ജലവിതരണ പദ്ധതികള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിലച്ചു.

വൈദ്യുതി വിതരണ സംവിധാനങ്ങള്‍ ഏറ്റവുമധികം നാശം നേരിട്ടത് കുളുവിലാണ്. മണ്ഡി ജില്ലയിലെ 54 ജലവിതരണ സംവിധാനങ്ങളും നാശം നേരിട്ടു. ഗതാഗത, വൈദ്യുതി, ജലവിതരണ സംവിധാനങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Posts

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

  • india
  • September 4, 2025
ജാർഖണ്ഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന്‌ ഏറ്റുമുട്ടലുണ്ടായത്. സമിതി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജുവും സംഘവും…

Leave a Reply

Your email address will not be published. Required fields are marked *