
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. എ.എ.വൈ റേഷൻ(മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.
ഓണക്കിറ്റിലെ ആവശ്യവസ്തുക്കൾ:
പഞ്ചസാര
വെളിച്ചെണ്ണ
തുവര പരിപ്പ്
ചെറുപയർ പരിപ്പ്
വൻ പയർ
കശുവണ്ടി
മിൽമ നെയ്യ്
ഗോൽഡ് ടീ
പായസം മിക്‌സ്
സാമ്പാർ പൊടി
മുളകുപൊടി
മഞ്ഞൾപൊടി
മല്ലിപ്പൊടി
ഉപ്പ്