മഴക്കെടുതി; ജമ്മു കശ്മീരിൽ 13 മരണം, നിരവധിയിടങ്ങളിൽ വെള്ളക്കെട്ട്

ശ്രീന​ഗർ: കനത്ത മഴ തുടരുന്ന ജമ്മു കശ്മീരിൽ ഇതുവരെ 13 മരണം റിപ്പോർട്ട് ചെയ്തു. നിരവധി പേരെ കാണാതായി. കനത്ത മഴയിൽ സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജമ്മു–ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും പാലം തകർന്നു.

തിങ്കളാഴ്ച മുതൽ കനത്ത മഴയാണ് ജമ്മു മേഖലയിൽ അനുഭവപ്പെടുന്നത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഉയർന്ന മഴയാണ് ഇവിടെ പെയ്യുന്നത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം റോഡുകളും പാലങ്ങളും തകർന്നു. പല വീടുകളും വെള്ളത്തിനടിയിലായി. നിരവധിപേർ മാറിത്താമസിച്ചു. ട്രെയിൻ ഗതാഗതവും താറുമാറായി. ജമ്മു, കത്ര സ്റ്റേഷനുകളിൽ നിർത്തുകയോ അവിടെ നിന്ന് പുറപ്പെടുകയോ ചെയ്യുന്ന 22 ട്രെയിനുകൾ റദ്ദാക്കി.

കിഷ്ത്വാർ, ദോഡ, രജൗരി ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ വീടുകളും കാലിത്തൊഴുത്തുകളും തകർന്നിട്ടുണ്ട്. കിഷ്ത്വാറിലെ പദ്ദർ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി, റാംനഗർ-ഉധംപൂർ, ജംഗൽവാർ-തത്ത്രി റോഡുകൾ ഉരുൾപൊട്ടൽ മൂലം തടസ്സപ്പെട്ടു. രവി നദിയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. ചെനാബ് നദിയിലും ജലനിരപ്പ് ഉയർന്നു. സാംബയിലെ ബസന്തർ നദിയും കവിഞ്ഞനിലയിലാണ്.

റിയാസി ജില്ലയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഉരുൾപൊട്ടലിൽ ഒൻപതു പേർ മരിച്ചു. 21 പേർക്ക് പരുക്കേറ്റു. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടന്നു വരികയാണ്. നിരവധിപേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ആശങ്ക. കട്രയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള അധക്‌വാരിയിലെ ഇന്ദർപ്രസ്ഥ ഭോജനാലയത്തിനു സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് ക്ഷേത്രത്തിലേക്കുള്ള യാത്ര നിർത്തിവച്ചു.

Related Posts

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

  • india
  • September 4, 2025
ജാർഖണ്ഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന്‌ ഏറ്റുമുട്ടലുണ്ടായത്. സമിതി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജുവും സംഘവും…

Leave a Reply

Your email address will not be published. Required fields are marked *