
ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യാ റാവുവിന് 102 കോടി പിഴയിട്ട് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹില്‍ സകാരിയ, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്കും ഡിആര്‍ഐ പിഴയിട്ടിട്ടുണ്ട്. ഇരുവര്‍ക്കും 63, 56 കോടി രൂപവീതമാണ് പിഴ.
ചൊവ്വാഴ്ച ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ മൂന്നുപേര്‍ക്കും 250 പേജ് വരുന്ന നോട്ടീസും 2,500 പേജ് വരുന്ന മറ്റ് രേഖകളം കൈമാറി.
മാര്‍ച്ച് മൂന്നിനായിരുന്നു കന്നഡ നടി രന്യാ റാവു ബെംഗളൂരു കെംപഗൗഡ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത്. 14.8 കിലോ സ്വര്‍ണ്ണവും നടിയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ദുബായില്‍നിന്ന് ബെംഗളൂരുവിലേക്ക് കടത്തിയ സ്വര്‍ണ്ണമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.
കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കെ. രാമചന്ദ്രറാവുവിന്റെ മകളാണ് രന്യാ റാവു. നേരത്തെ. കോഫെപോസ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടിക്ക് ഒരുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു.