ഓണക്കാല തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണാടക

  • india
  • September 3, 2025

ബെം​ഗളൂരു: ഓണക്കാല തിരക്കുകൾ പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ബസ് സർവീസുകൾ അനുവ​ദിച്ച് കർണാടക. കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ബസ് സർവീസ് നടത്തണമെന്ന കെ.സി. വേണുഗോപാൽ എംപിയുടെ ആവശ്യത്തെ തുടർന്നാണ് ബസ് സർവീസുകൾ അനുവദിച്ചത്. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെ തുടർന്ന് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണാടക ആർടിസി ഉത്തരവിറക്കി.

സെപ്റ്റംബർ രണ്ട് മുതൽ നാലുവരെ ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്കും സെപ്റ്റംബർ ഏഴിന് ബെംഗളൂരുവിലേക്ക് തിരികെയും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുമെന്നും കർണാടക ആർടിസി കെ.സി. വേണുഗോപാലിനെ അറിച്ചു.

ട്രെയിനിലും മറ്റും ആവശ്യത്തിന് ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ വലിയ ദുരിതമാണ് മലയാളികൾ ഉൾപ്പെടെ നേരിട്ടത്. ബെംഗളൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റാൻഡിൽനിന്ന് ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റാൻഡിൽനിന്നുമായിരിക്കും ബസുകൾ പുറപ്പെടുക. ശാന്തിനഗറിൽ നിന്നായിരിക്കും എല്ലാ പ്രീമിയം സർവീസുകളും നടത്തുക. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കും മറ്റ് പ്രധാന പട്ടണങ്ങളിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്നും കർണാടക ആർടിസി വ്യക്തമാക്കി.

എറണാകുളം, ചേർത്തല, ആലപ്പുഴ ഭാഗത്തേക്ക് ടിക്കറ്റ് ആവശ്യമായുള്ളവർക്ക് m.kstrtc.in എന്ന സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

അഡ്വാൻസ് ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിനായി നാലുപേർ ഒരുമിച്ച് ടിക്കറ്റ് എടുത്താൽ അഞ്ചുശതമാനം വിലക്കുറവും നാട്ടിലേക്കും തിരികെ ബാംഗ്ലൂരിലേക്കും ഒരുമിച്ച് ടിക്കറ്റ് എടുത്താൽ 10% വിലക്കുറവും നൽകുമെന്നും കർണാടക ഗതാഗതമന്ത്രി കെ.സി വേണുഗോപാലിനെ അറിയിച്ചു.

കർണാടക ആർടിസിയുടെ ഐരാവത് ക്ലബ് ക്ലാസ് എസി സെമി സ്ലീപ്പർ ബസുകളാണ് സർവീസ് നടത്തുക. ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കും മറ്റുജില്ലകളിലേക്കും ഓണക്കാലത്തുള്ള യാത്രാദുരിതം മലയാളികൾ കെ.സി. വേണുഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഇടപെടൽ. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി തൊണ്ണൂറോളം സ്പെഷ്യൽ ബസ് സർവീസുകളാണ് കേരളത്തിലേക്ക് കർണാടക ആർടിസിസി നടത്തുക.

Related Posts

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

  • india
  • September 4, 2025
ജാർഖണ്ഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന്‌ ഏറ്റുമുട്ടലുണ്ടായത്. സമിതി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജുവും സംഘവും…

Leave a Reply

Your email address will not be published. Required fields are marked *