
റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന് ഏറ്റുമുട്ടലുണ്ടായത്. സമിതി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജുവും സംഘവും പ്രദേശത്തെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റമുട്ടലുണ്ടായത്.
അടുത്ത വര്‍ഷത്തോടെ മാവോവാദികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സര്‍ക്കാരുകള്‍ അതിശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആയുധം താഴെവെച്ച് കീഴടങ്ങുകയല്ലാത്തെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ദൗത്യസേനകളുമായുണ്ടായ ഏറ്റുമുട്ടലുകളിൽ മാവോയിസ്റ്റ് സംഘടനയ്ക്ക് വലിയ നാശമാണ് സംഭവിച്ചത്. പ്രധാനപ്പെട്ട നേതാക്കളെ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാവോയിസ്റ്റ് സംഘടനകളിലെ 357 പേരെയാണ് സുരക്ഷാസേന ഈ വര്‍ഷം ഇതുവരെ കൊലപ്പെടുത്തിയത്.