
കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദർ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി ധനേഷിനെ(37) പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 12ന് ആയിരുന്നുസംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ശ്യാം സുന്ദറും ധനേഷും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വീടുകള്‍ അടുത്തടുത്താണ്. മൂന്ന് വര്‍ഷമായി ശ്യാം സുന്ദറിന്റെ ഭാര്യ ധനേഷിനൊപ്പമാണ് താമസിക്കുന്നത്. അതിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇന്നലെ ഭാര്യയുടെ ഓഹരി നൽകണം എന്നാവശ്യപ്പെട്ട് ശ്യാമിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് ശേഷം തിരികെപ്പോയ ധനേഷ് അർധരാത്രി വീണ്ടുമെത്തി ശ്യാമിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ വിവരം ശ്യാം സുന്ദര്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചറിയിച്ചു. എന്നാൽ, ആശുപത്രിയിലെത്തും മുന്‍പേ ശ്യാം സുന്ദര്‍ മരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതി ധനേഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.