താര സംഘടനയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജന.സെക്രട്ടറി

കൊച്ചി: താര സംഘടനയായ അമ്മയെ ഇനി വനിതകൾ നയിക്കും. വാശിയേറിയ പോരാട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിതകൾ എത്തുന്നത്. വാശിയേറിയ പോരാട്ടത്തിൽ 17 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുതിർന്ന…

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാക്കേസ്; തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: നടന്‍ നിവിന്‍പോളി, സംവിധായകൻ എബ്രിഡ് ഷൈന്‍ എന്നിവർക്കെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. നിവിൻ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിര്‍മാതാവ് പി.എസ്. ഷംനാസിന്റെ പരാതിയില്‍ ചിത്രത്തിന്റെ…

ബലാത്സം​ഗക്കേസ്; ഒളിവിൽ പോയ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ്. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നടപടി. നേരത്തെ പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസിൽ വേടന്റെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ…

നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസ് നൽകിയ ഹർജി ഇന്ന് പരി​ഗണിക്കും

കൊച്ചി: പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം സബ് കോടതിയിലാണ് സാന്ദ്ര ഹർജി നൽകിയത്. ബൈലോ പ്രകാരം താൻ മത്സരിക്കാൻ യോഗ്യയാണെന്നാണ് സാന്ദ്ര ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. തിര‍ഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത്…

ദളിതർക്കെതിരെ അധിക്ഷേപ പരാമർശം; നടി മീര മിഥുൻ അറസ്റ്റിൽ

ചെന്നൈ: സമൂഹമാധ്യമത്തിലൂടെ ദളിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ നടിയും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ. 2021ൽ നടന്ന സംഭവത്തിൽ നേരത്തെ ഇവർ അറസ്റ്റിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതായതിനെ തുടർന്ന് 2022 ഓഗസ്റ്റിൽ കോടതി…

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിൻറെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ച് വർഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരമായതോടെയാണ്…

സിനിമ കോൺക്ലേവിലെ വിവാദ പരാമർശം; അടൂർ ​ഗോപാലകൃഷ്ണനെതിരെ പരാതി

തിരുവനന്തപുരം: സിനിമ കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശങ്ങൾ എസ്‌സി – എസ്ടി ആക്ട് പ്രകാരം കുറ്റകരമെന്നാണ് പരാതിയിൽ പറയുന്നത്.…

കലാഭവൻ നവാസിന്റെ മരണം; അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ അകാലവിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളതെന്ന് മോഹൻലാൽ ഓർമിച്ചു. കലാഭവൻ നവാസിന് ആദരാഞ്ജലികൾ എന്ന് മമ്മൂട്ടിയും ഫെയ്‌സ്ബുക്കിൽ കുറിച്ചു. ‘എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളത്.…

നടൻ കലാഭവൻ നവാസിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലായിരുന്നു ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തുന്നത്. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.…

നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രി ഷോകളൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്.1995-ൽ…