നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: സിനിമ- സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ്. അൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1980ൽ പി.എൻ.മേനോൻ…

‘അമരൻ’ സിനിമ പ്രദർശിപ്പിച്ചിരുന്ന തിയറ്ററിനു നേരെ പെട്രോൾ ബോംബ് ആക്രമണം

ചെന്നൈ: തിരുനെൽവേലിയിൽ ‘അമരൻ’ സിനിമ പ്രദർശിപ്പിച്ചിരുന്ന തിയറ്ററിനു നേരെ പെട്രോൾ ബോംബ് ആക്രമണം. മേലപ്പാളയത്തെ അലങ്കാർ തിയറ്ററിനു നേരെ ഇന്നലെ പുലർച്ചെയായിരുന്നു 2 അഞ്ജാതർ പെട്രോൾ ബോംബ് എറിഞ്ഞത്. ചിത്രം മുസ്‌ലിം വിരുദ്ധമാണെന്ന് ആരോപിച്ച് കുറച്ച് ദിവസങ്ങൾക്കു മുൻപു എസ്ഡിപിഐ സംസ്ഥാന…

തമിഴ് സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് യുവ സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്നാണ് അന്ത്യം. 2017-ൽ പുറത്തിറങ്ങിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്. ഈ ചിത്രത്തിൽ പ്രവർത്തിച്ച ഛായാ​ഗ്രാഹകൻ ശരൺ ആണ് സുരേഷിന്റെ മരണവാർത്ത…

സണ്ണി വെയ്ൻ- ഷൈൻ ടോം ചാക്കോ ചിത്രം ‘അടിത്തട്ട്’ ഒടിടിയിൽ

ജിജോ ആന്റണി സംവിധാനം ചെയ്ത് സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ‘അടിത്തട്ട്’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയറ്ററുകളിലെത്തി, രണ്ട് വർഷങ്ങൾക്കിപ്പുറമാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. 2022 ജൂലൈ 1 ന് ആയിരുന്നു ചിത്രത്തിൻറെ…

ഷാരൂഖ് ഖാനെതിരെ വധഭീഷണി; ഒരാൾ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പുർ സ്വദേശിയായ മുഹമ്മദ് ഫായീസ് ഖാൻ എന്ന അഭിഭാഷകനാണ് അറസ്റ്റിലായത്. പഠാൻ, ജവാൻ എന്നീ സിനിമകളുടെ വിജയങ്ങൾക്ക് പിന്നാലെയായിരുന്നു ഷാരൂഖിനുനേരെ 50 ലക്ഷം രൂപ ആവശ്യപ്പെട്ട്…

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; മുൻകൂർ ജാമ്യം തേടി നടി കസ്തൂരി

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ മുൻകൂർ ജാമ്യം തേടി നടി കസ്തൂരി ​​ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ അപകീർത്തി പരാമർശത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നടി ഒളിവിൽ പോവുകയും മുൻകൂർ ജാമ്യം തേടുകയുമായിരുന്നു. മധുര ബ‍െഞ്ചിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് ആനന്ദ്…

ലൈം​ഗികാതിക്രമക്കേസ്; നടൻ സിദ്ദിഖിന്റെ താൽകാലിക ജാമ്യം തുടരും

ന്യൂഡൽഹി: യുവനടിക്കെതിരായ ലൈം​ഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന്റെ താൽകാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. സിദ്ദിഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം…

അനുഷ്ക ഷെട്ടിയുടെ ‘ ഘാട്ടി’; ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡി- അനുഷ്കാ ഷെട്ടി കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ ഘാട്ടി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം…

സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ

ബെംഗളൂരു : ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ ഭിക്കാറാം(32) എന്നയാളെ കർണാടകയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു മാസമായി കർണാടക ഹാവേരിയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാളെന്നാണ് പൊലീസ് അറിയിച്ചു. ഇയാളെ മഹാരാഷ്ട്ര…

ഹേമ കമ്മിറ്റിയിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റിയിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. റിപ്പോർട്ട്, നിർദേശം, കരട് നിയമം എന്നിവ ശേഖരിച്ച് ഏകോപിപ്പിക്കും. കരട് നിയമം തയ്യാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ…