ലൈംഗിക പീഡന പരാതി; രഞ്ജിത്തിനെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണിപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. സംഭവം നടന്ന് 12 വർഷത്തിനുശേഷമാണ് യുവാവ് ലൈംഗിക പീഡന പരാതി നൽകിയതെന്ന് രഞ്ജിത്ത് ഹർജിയിൽ…
മയക്കുമരുന്ന് കേസ്; നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല
ചെന്നൈ: മയക്കുമരുന്നുകേസിൽ അറസ്റ്റിലായ നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും മദ്രാസ് ഹൈക്കോടതി ജാമ്യം നൽകിയില്ല. വ്യാഴാഴ്ച ജാമ്യാപേക്ഷകൾ പരിഗണനയ്ക്കെടുത്തപ്പോൾ ഇരുവർക്കും ജാമ്യമനുവദിക്കരുതെന്ന് പോലീസ് കർശനമായി വാദിച്ചു. ഇതേത്തുടർന്ന് ഇക്കാര്യം പരിഗണിക്കുന്നത് കോടതി മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചു. കൃഷ്ണ കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന്…
നടൻ ബാലചന്ദ്രമേനോന്റെ പരാതി; നടി മീനു മുനീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ നടി മിനു മുനീറിനെ അറസ്റ്റുചെയ്ത് സൈബര്‍ പോലീസ്. തിങ്കളാഴ്ച അറസ്റ്റുചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന ബാലചന്ദ്ര മേനോന്റെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബര്‍ പോലീസാണ് മിനുവിനെ അറസ്റ്റുചെയ്തത്. രണ്ടുപേരുടെ…
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശന അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ റിവൈസിങ് കമ്മിറ്റി സിനിമ കണ്ടെന്നും, ജാനകി എന്ന പേര് മാറ്റണമെന്ന് നിർദേശിച്ചതായും സെൻസർ ബോർഡ് കോടതിയെ…
മയക്കുമരുന്ന് കേസ്; നടൻ കൃഷ്ണ അറസ്റ്റിൽ
ചെന്നൈ: ലഹരി ഇടപാട് കേസിൽ ശ്രീകാന്തിനു പിന്നാലെ നടൻ കൃഷ്ണയും അറസ്റ്റിലായി. നേരത്തേ അറസ്റ്റിലായ കെവിൻ എന്നയാളിൽ നിന്നു കൃഷ്ണ കൊക്കെയ്ൻ വാങ്ങി ഉപയോഗിച്ചതായും സുഹൃത്തുക്കൾക്ക് കൈമാറിയതായും വ്യക്തമായതോടെയാണ് അറസ്റ്റ്. ലഹരി ഉപയോഗിക്കുന്നവരുടെ വാട്സാപ് ഗ്രൂപ്പുകളിൽ നടൻ സജീവമാണെന്നും ലഹരി ഉപയോഗിച്ച…
മയക്കുമരുന്ന് കേസ്; അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ചെന്നൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലായ് ഏഴു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശ്രീകാന്തിന് പുഴൽ ജയിലിൽ ഒന്നാം ക്ലാസ് താമസ സൗകര്യം അനുവദിക്കണമെന്ന് അഭിഭാഷകന്റെ വാദം ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. കൂടുതൽ അന്വേഷണത്തിനായി പോലിസ് ശ്രീകാന്തിനെ…
ക്രിപ്റ്റോ കറൻസി തട്ടിപ്പ്; തമന്നയ്ക്കും കാജലിനും നോട്ടീസ് അയയ്ക്കും
ചെന്നൈ: പുതുച്ചേരിയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് നടിമാരായ തമന്ന, കാജൽ അഗർവാൾ എന്നിവർക്കു നോട്ടിസ് അയയ്ക്കാൻ സൈബർ ക്രൈം പൊലീസ്. മുൻ കേന്ദ്ര സർക്കാർ ജീവനക്കാരന്റെ 98 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലെ അന്വേഷണത്തിൽ അഷ്പെ എന്ന വെബ്സൈറ്റ് നിർമിച്ചയാൾ…
തമിഴ് നടൻ രാജേഷ് വില്യംസ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1974-ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ…
സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം
ബെംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിന് കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും. മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി…
സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
കൊച്ചി: സിനിമ – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള…