സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകൾ സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു.…

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ ഷാഫി അന്തരിച്ചു. 56 വയസ്സായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. ജനുവരി 16 നായിരുന്നു ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ്‌ ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിൽ…

കന്നഡ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; കിച്ച സുദീപ് മികച്ച നടൻ, അനുപമ ​ഗൗ‍ഡ നടി

ബെംഗളൂരു: 2019-ലെ കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചു. ‘പൈൽവാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപിന് മികച്ചനടനുള്ള പുരസ്കാരം ലഭിച്ചു. അനുപമ ഗൗഡയാണ് മികച്ച നടി (ചിത്രം: ത്രയംബകം). 180 സിനിമകൾ അവാർഡിനായി സമർപ്പിച്ചിരുന്നു. പി. ശേഷാദ്രി സംവിധാനംചെയ്ത ‘മോഹൻദാസ്’ ആണ്…

മമ്മൂട്ടി-​ഗൗതം വാസുദേവ് ചിത്രം ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയേറ്ററുകളിലേക്ക്

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ഡിറ്റക്റ്റീവ് ചിത്രം ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ അഡ്വാൻസ് ഓൺലൈൻ ബുക്കിംഗ് ബുക്ക് മൈ ഷോ അടക്കം ബുക്കിംഗ് ആപ്പുകളിൽ ആരംഭിച്ചു. പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വസുദേവ്…

കാന്താര ചാപ്റ്റർ 1 സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിൽ സ്ഫോടനം; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

മൈസൂരു: കാന്താര ചാപ്റ്റർ -1 സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിൽ സ്ഫോടനം നടത്തിയെന്ന പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഹാസൻ ജില്ലയിലെ സക്ലേഷ്‌പുരത്തിനടുത്തുള്ള ഗവി ബേട്ട വനത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ‌ചിത്രീകരണത്തിനിടെ കാട്ടിൽ ഒട്ടേറെത്തവണ സ്ഫോടനം നടത്തിയെന്നാണ് പ്രദേശവാസികൾ തദ്ദേശ സ്ഥാപനാധികൃതർക്ക്…

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: പോക്‌സോ കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് നടൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. നാലു…

ടിവി സീരിയൽ താരം അമൻ ജെയ്‌സ്വാൾ ബൈക്കപകടത്തിൽ മരിച്ചു

മുംബൈ: ഇന്ത്യൻ ടെലിവിഷൻ താരം അമൻ ജെയ്‌സ്വാൾ (23) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. മുംബൈ ജോഗേശ്വരി ഹൈവേയിൽ അമൻ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ജോഗേശ്വരി ഈസ്റ്റിലെ എച്ച്ബിടി ട്രോമ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ധർത്തിപുത്ര നന്ദിനി…

പൊലീസായി കുഞ്ചാക്കോ ബോബൻ; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഫെബ്രുവരി 20 ന് തീയേറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഫെബ്രുവരി 20 ന് റിലീസ് ചെയ്യും. അടുത്തിടെ ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ റിലീസ് അനൗൺസ്‌മെന്റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. കട്ടിമീശയുമായി കിടിലൻ പോലീസ്…

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ മുംബൈ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ പ്രതിയെ പിടിക്കാൻ മുംബൈ പൊലീസ് 20…

100 കോടി കളക്ഷൻ നേടുന്ന ആദ്യ എ സർട്ടിഫിക്കറ്റ് മലയാള ചിത്രം; പുത്തൻ റെക്കോർഡുമായി മാർക്കോ

ഉണ്ണി മുകുന്ദൻ നായകനായി എത്തി തീയേറ്ററുകളിൽ വൻ വിജയം തീർത്ത ചിത്രമാണ് മാർക്കോ. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തിയത്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാർക്കോ സംവിധാനം ചെയ്തത് ഹനീഷ് അദേനിയാണ്. നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം…