വീണ്ടും നിപ; പാലക്കാട് മരിച്ചയാളുടെ മകന് രോ​ഗം സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തി നിപവ്യാപനം. പാലക്കാട് ചങ്ങലീരിയിൽ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോ​ഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോ​ഗബാധ കണ്ടെത്തിയത്. നിലവിൽ പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുകയാണ്…

നിപ; സംസ്ഥാനത്ത് സമ്പർക്കപ്പട്ടികയിലുള്ളത് 675 പേർ

തിരുവനന്തപുരം: നിപ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ 675 പേർ സമ്പർക്കപ്പട്ടികയിലുള്ളതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ, 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 210 പേരും പാലക്കാട് 347 പേരും…

നിപ്പ; ആറ് ജില്ലകൾക്ക് ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു നിപ്പ മരണം കൂടി സ്ഥിരീകരിച്ചതോടെ ആറ് ജില്ലകൾക്ക് ജാ​ഗ്രതാ നിർദേശം നൽകിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകൾക്കാണ് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികളോട്…

പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു; 3 ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നാട്ടുക്കൽ, കിഴക്കുംപുറം മേഖലയിലെ മൂന്നു കിലോമീറ്റർ പരിധി കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്…

സംസ്ഥാനത്ത് വീണ്ടും നിപ; മസ്തിഷ്ക മരണം സംഭവിച്ച പെൺകുട്ടിക്ക് നിപയെന്ന് സംശയം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ. കോഴിക്കോട് മസ്തിഷ്‌ക മരണം സംഭവിച്ച പെൺകുട്ടിക്ക് നിപ ബാധയെന്ന് സംശയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു.…

സംസ്ഥാനത്ത് മഞ്ഞപ്പിത്തവ്യാപനം ഉയരുന്നു; 38 മരണം

കോഴിക്കോട്: സംസ്ഥാനത്ത് മഞ്ഞപ്പിത്തവ്യാപനം ഉയരുന്നു. ആറുമാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് 38 പേർ മരിച്ചതായാണ് റിപ്പോർട്ട്. മഞ്ഞപ്പിത്തം സംശയിക്കുന്ന ഏഴുപേരും മരിച്ചു. 5474 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന 10,201 പേരും ചികിത്സതേടി. മഞ്ഞപ്പിത്തത്തിനൊപ്പം മറ്റുരോഗങ്ങൾകൂടി പിടിപെടുന്നതാണ് പ്രശ്നം തീവ്രമാകാൻ കാരണം.…

രാജ്യത്ത് കോവി‍ഡ് കേസുകളിൽ വർധനവ്; ഇതുവരെ റിപ്പോർട്ട് ചെയ്തത് 7154 കേസുകൾ, 24 മണിക്കൂറിനിടെ മൂന്ന് മരണം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. രാജ്യത്ത് ഇതുവരെ 7154 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനിടയിൽ 33 കേസുകളുടെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു.…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

കോവിഡ് ജാ​ഗ്രത; പൊതുവിടങ്ങളിൽ മാസ്ക് ധരിക്കാൻ നിർദേശവുമായി തമിഴ്നാട് ‌സർക്കാർ

ചെന്നൈ: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുവിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണമെന്ന് നിർദേശവുമായി തമിഴ്നാട് സർക്കാർ. ശാരീരിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ഹെൽത്ത്‌ ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലും…

കോവിഡ് ബാധിതരുടെ എണ്ണം 430 ആയി ഉയർന്നു; ഒരാഴ്ച്ചക്കിടെ റിപ്പോർട്ട്‌ ചെയ്തത് രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430 ആയി ഉയർന്നു. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച…