രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം കേരളത്തിൽ; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 66 മരണം

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെന്ന് കേന്ദ്രം. കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ കൊവിഡ് ബാധിച്ച് 66 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. ലോക്സഭയിലാണ്…

പുതുച്ചേരി‌യിൽ എച്ച്എംപിവി; രോ​ഗം സ്ഥിരീകരിച്ചത് അഞ്ച് വയസ്സുകാരിക്ക്

ചെന്നൈ: പുതുച്ചേരിയിൽ എച്ച്എംപിവി സ്ഥിരീകരിച്ചു. അഞ്ചു വയസ്സുകാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ചികിത്സ തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടന…

എച്ച് എം പി വൈറസ്; ചെന്നൈയിൽ രോ​ഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെ ആരോ​ഗ്യനില തൃപ്തികരം

ചെന്നൈ: ചെന്നൈയിൽ കഴിഞ്ഞ ദിവസം എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നും രണ്ട് പേർക്ക് മാത്രമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്നും സർക്കാർ അറിയിച്ചു. ശരീരത്തിലെ…

കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്ന്; മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്നാണെന്ന് കണ്ടെത്തൽ. ​ഗൃഹപ്രവേശനത്തിനെത്തിയവരിലാണ് മഞ്ഞപ്പിത്ത രോ​ഗ ബാധയുണ്ടായത്. 13 പേർക്കാണ് നിലവിൽ മഞ്ഞപ്പിത്ത ​രോ​ഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ടു മുതിർന്നവരും ഒരു കുട്ടിയും അതീവ ​ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷയത്തിൽ മന്ത്രി…

കേരളത്തിൽ വീണ്ടും എംപോക്സ്; കണ്ണൂർ സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു

കണ്ണൂർ: കേരളത്തിൽ വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ 26 കാരനായ യുവാവിനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാളെ രോ​ഗലക്ഷ‌ണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം എംപോക്സ് രോഗലക്ഷണത്തോടെ ദുബായിൽനിന്ന് എത്തിയ…