കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…
ജാർഖണ്ഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന് ഏറ്റുമുട്ടലുണ്ടായത്. സമിതി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജുവും സംഘവും…
ഡൽഹി കലാപം; ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള 10 പ്രതികൾക്ക് ജാമ്യമില്ല
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള 10 പ്രതികള്‍ക്ക് ജാമ്യമില്ല. ഉമര്‍ ഖാലിദ്, തസ്ലീം അഹമ്മദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെ പത്തുപേരുടെ ജാമ്യാപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍…
ഓണക്കാല തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണാടക
ബെംഗളൂരു: ഓണക്കാല തിരക്കുകൾ പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ബസ് സർവീസുകൾ അനുവദിച്ച് കർണാടക. കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ബസ് സർവീസ് നടത്തണമെന്ന കെ.സി. വേണുഗോപാൽ എംപിയുടെ ആവശ്യത്തെ തുടർന്നാണ് ബസ് സർവീസുകൾ അനുവദിച്ചത്. കർണാടക ഗതാഗത മന്ത്രി രാമലിംഗ…
സ്വർണക്കടത്ത് കേസ്; നടി രന്യാ റാവുവിന് 102 കോടി പിഴ ചുമത്തി
ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യാ റാവുവിന് 102 കോടി പിഴയിട്ട് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹില്‍ സകാരിയ, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്കും ഡിആര്‍ഐ പിഴയിട്ടിട്ടുണ്ട്. ഇരുവര്‍ക്കും 63, 56…
ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയില്‍ കൂടുതല്‍ വിലക്കിഴിവ് നല്‍കി റഷ്യ. ബാരലിന് മൂന്നുഡോളര്‍ മുതല്‍ നാലുഡോളര്‍ വരെ വിലക്കിഴിവാണ് നല്‍കുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് യുഎസ് ഇന്ത്യക്കുമേൽ ഉയര്‍ന്ന താരിഫ് ചുമത്തുന്നതിനിടെയാണ് ഈ വിലക്കിഴിവെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബര്‍…
ഉത്തരേന്ത്യയിൽ മഴ കനക്കുന്നു; യമുനാ നദി കരകവിഞ്ഞു, ഡൽഹിയിൽ പ്രളയമുന്നറിയിപ്പ്
ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ മഴക്കെടുതി മൂലം ജനജീവിതം താറുമാറായി. യമുനാ നദി കരകവിഞ്ഞൊഴുകുകയാണ്. ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡൽഹിയിൽ നിലവിൽ യെല്ലോ…
കനത്ത മഴയിൽ മുങ്ങി രാജ്യതലസ്ഥാനം; യമുന നദിയിൽ ജലനിരപ്പ് ഉയർന്നു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്തമഴ തുടരുന്നു. യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി. ചൊവ്വാഴ്ചയും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മഴ കനത്തതോടെ ഹത്നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയും വെള്ളം തുറന്നുവിടാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് യമുന…
പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; രണ്ടുമാസത്തിനിടെ 85 രൂപയുടെ കുറവ്, പുതിയ വില പ്രാബല്യത്തിൽ
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ നിരക്കില്‍ എണ്ണ വിതരണ കമ്പനികള്‍ 51.50 രൂപയുടെ കുറവാണ് വരുത്തിയത്. ഓഗസ്റ്റ് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. പുതുക്കിയ നിരക്ക് സെപ്തംബർ ഒന്നുമുതൽ…
ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മൂന്ന് മരണം, രണ്ടുപേരെ കാണാതായി
ശ്രീനഗർ: ജമ്മു കശ്മീരിലെ റംബാനിലുണ്ടായ മേഘവിസ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേരെ കാണാതായി. ഗംഗാനദി അപകടനിലയ്ക്ക് മുകളിലൊഴുകുകയാണ്.ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗ തീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രാദേശിക ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ…