മഴക്കെടുതി; ജമ്മു കശ്മീരിൽ 13 മരണം, നിരവധിയിടങ്ങളിൽ വെള്ളക്കെട്ട്

ശ്രീന​ഗർ: കനത്ത മഴ തുടരുന്ന ജമ്മു കശ്മീരിൽ ഇതുവരെ 13 മരണം റിപ്പോർട്ട് ചെയ്തു. നിരവധി പേരെ കാണാതായി. കനത്ത മഴയിൽ സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ…

കനത്ത മഴയിൽ മുങ്ങി ഹിമാചൽപ്രദേശ്; മരണസംഖ്യ 287 ആയി ഉയർന്നു

ഷിംല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു. മഴ മൂലമുണ്ടായ അപകടങ്ങളില്‍ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയര്‍ന്നു. ഇതില്‍ 149 മരണങ്ങള്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോള്‍ 138 ജീവനുകള്‍ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്. ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 21…

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി പേരെ കാണാതായി. തരാലിയിലെ നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. സ്ഥലത്തു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫും എസ്ഡിആർഎഫും സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തുടർച്ചയായി ഉണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയങ്ങളിലും ഉത്തരാഖണ്ഡിൽ കനത്ത…

സിപിഐ മുൻ ജനറൽ സെക്രട്ടറി സുരവരം സുധാകര്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ സുരവരം സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതല്‍ 2019 വരെ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍…

ഓൺലൈൻ ​ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; ബില്ലിന് രാഷ്ട്രപതിയുടെ അനുമതി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് ആപ്ലിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. കഴിഞ്ഞ ബുധനാഴ്ച ലോക്സഭയിലും വ്യാഴാഴ്ച രാജ്യസഭയിലും ബില്‍ പാസാക്കിയിരുന്നു. പണം വച്ചുള്ള ഓൺലൈൻ ഗെയിമിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷൻ ആൻഡ്…

മഹാരാഷ്ട്രയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാതകച്ചോർച്ച; 4 മരണം

മുംബൈ: മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം റിപ്പോർട്ട് ചെയ്തു. പൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്‌ലി ഫാർമയിലാണ് നൈട്രജൻ ചോർന്നത്. അപകടത്തിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മുംബൈയിൽനിന്ന് 130…

വയനാട് പുനരധിവാസം; 100 കുടുംബങ്ങൾക്ക് 10 കോടി രൂപ അനുവദിച്ച് കർണാടക

ബെംഗളൂരു: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് സഹായവുമായി കർണാടക. 100 കുടുംബങ്ങളുടെ പുനരധിവാസത്തിന് 10 കോടി രൂപ സർക്കാർ നൽകും. സംസ്ഥാനത്തിന്റെ ദുരന്ത മാനേജ്മെന്റ് ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. തുക കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. കഴിഞ്ഞ വര്‍ഷം ജൂലായില്‍ വയനാട്ടില്‍…

ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; മൂന്ന് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ദരിയാ ഗഞ്ചിലായിരുന്നു സംഭവം. രണ്ട് നിലകളുമുള്ള കെട്ടിടം ആണ് തകർന്നുവീണത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 ഫയർ എഞ്ചിനുകൾ എത്തിയാണ് രക്ഷ പ്രവർത്തനം…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കം എന്‍ഡിഎയുടെ 160ഓളം പാര്‍ലമെന്റ് അംഗങ്ങള്‍ പ്രകടനമായി എത്തിയാണ് വരണാധികാരി രാജ്യസഭാ സെക്രട്ടറി ജനറല്‍ പിസി മോദിക്ക് മുന്നില്‍…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെ ഇന്‍ഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഖർഗെ പ്രതികരിച്ചു. ഐക്യകണ്ഠേനയാണ് ഇൻഡ്യാ സഖ്യം സുദർശൻ…