വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു

ബെംഗളൂരു∙ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന്…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർ​കോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കൻ…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 19 നാമനിർദേശ പത്രികകൾ, ഇന്ന് സൂക്ഷ്മ പരിശോധന

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 19 പേരാണ് ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചത്. നിലമ്പൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് രാഷ്ട്രീയമത്സരമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നതെങ്കിലും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും ജെപിപിഎം മുന്നണിയുടെ ലേബലിൽ മത്സരിക്കുന്ന…

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

അട്ടപ്പാടി: സംസ്ഥാനത്ത് വീണ്ടും കാട്ടാനാ ആക്രമണം. അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. അട്ടപ്പാടി ചീരക്കടവിൽ മല്ലൻ എന്നയാളാണ് കാട്ടാനയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ചയാണ് മല്ലനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതടക്കം…

അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ റെ‍ഡ് അലർട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകൾക്ക് റെഡ് അല‌ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകൾക്കാണ്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് ഇടതു സ്ഥാനാർത്ഥി

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എൽ.ഡി.എഫ് സ്ഥാനാർഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സിറ്റിങ് സീറ്റായ നിലമ്പൂരിൽ എൽഡിഎഫിനും സിപിഎമ്മിനും അഭിമാന…

കനത്ത മഴ; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ബംഗാൾ തീരത്തിനു സമീപം തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെയാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കാലവർഷത്തിന്റെ ഭാഗമായി അടുത്ത 4 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ തുടരും. കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യതയുള്ളതായി…

ന്യൂനമർദം ശക്തി പ്രാപിച്ചു; ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ അതിതീവ്രമഴ തുടരുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം,…

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ച സംഭവം; പ്രതികൾ പിടിയിൽ

അഗളി: വാഹനത്തിനു മാർഗതടസ്സമുണ്ടാക്കിയെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ച് വൈദ്യുതിത്തൂണിൽ കെട്ടിയിട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ. ആലപ്പുഴ സ്വദേശി വിഷ്ണുദാസ് (31), ഷോളയൂർ സ്വദേശി റെജി മാത്യു (21) എന്നിവരാണ് അറസ്റ്റിലായത്. ക്ഷീരസംഘങ്ങളിൽനിന്നു പാൽ ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവർ.…

അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…